കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസഡറാണ് നടൻ മോഹൻലാല്‍. മരണാനന്തരം നടത്തുന്ന അവയവദാനത്തെ കുറിച്ച് താരം പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസ് വേദിയില്‍ വെച്ച് അവയവദാനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
“ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള് മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്.
എത്രയോ പേരുടെ ജീവന് രക്ഷിക്കാം. നമ്മള് രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം’, മത്സരാർത്ഥികള്‍ ചെയ്ത സ്കിറ്റിനെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, നിരവധി ആളുകളാണ് താരത്തിന്റെ ഈ വാക്കുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് പങ്കുവെക്കേണ്ട വാക്കുകള്‍ എന്നും, പുതു തലമുറയെ അവയവദാനത്തെ കുറിച്ച് ഓർമിപ്പിക്കുന്നതിന് ലാലേട്ടന് നന്ദിയെന്നും പലരും ഈ വാക്കുകള്‍ക്ക് മറുപടിയായി സമൂഹ മാധ്യമങ്ങളില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിജയ്യുടെ ‘ജനനായകൻ’ ഓൺലൈനിൽ; ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും പുറത്ത്, സിനിമ മേഖലയിൽ ആശങ്ക
'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?