അഭിനേതാക്കളായ നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായി. പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ആരംഭം കുറിക്കുന്ന ചടങ്ങുകളുടെ ചിത്രം ശോഭിത തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
പശുപു ദഞ്ചതം എന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് വിവാഹ ചടങ്ങുകളും ആഘോഷങ്ങളും തുടങ്ങിയ വിവരം ആരാധകർ അറിഞ്ഞത്. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിലൊന്നാണ് ഇത്. വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ലഭിക്കാനാണ് ഇവ നടത്തുന്നത്.
ഗോതമ്പ് ധാന്യങ്ങള്‍ (ഗോധുമ) ഉണക്കി പൊടിച്ച് മാവാക്കി, ചെറുപയർ മാവും (പശുപു) കലർത്തി, ഇവ വറുത്ത് (ദഞ്ചതം) ശേഷം ഇത് വധുവിന്റെ കൈകളിലും കാലുകളിലും മുഖത്തും പുരട്ടുന്നു. ഇത് ശുദ്ധീകരണത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായാണ് കരുതുന്നത്. വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് ഈ ചടങ്ങ് നടത്തുന്നത്. ശോഭിതയുടെ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആഗസ്റ്റ് എട്ടിന് ഹൈദരാബാദിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. രണ്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ