ഹോളിവുഡ് താരം പമേല ആൻഡേഴ്സനെ 19-ാമത് സൂറിച്ച് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ഐ അവാർഡ് നൽകി ആദരിക്കുമെന്ന് വ്യക്തമാക്കി സംഘാടകർ. ചൊവ്വാഴ്ചയാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്. ജനപ്രിയ പരമ്പരകളായ " ബേവാച്ച് ", "ബാർബ് വയർ", "ബ്ളോണ്ട് ആൻഡ് ബ്ലോണ്ടർ", "സ്കറി മൂവി 3" എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ആരാധകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരമാണ് പമേല ആൻഡേഴ്സൻ.
ഒക്ടോബർ 4 ന് താരം സൂറിച്ച് കൺവെൻഷൻ സെൻ്ററിൽ നേരിട്ട് അവാർഡ് സ്വീകരിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. സംവിധായിക ജിയ കൊപ്പോളയ്ക്കൊപ്പം താരത്തിന്റെ ഏറ്റവും പുതിയ ചിത്രം " ദി ലാസ്റ്റ് ഷോഗേൾ " മികച്ച പ്രതികരണമാണ് നേടിയത്. 50 വയസ്സുള്ള ഷോഗേൾ ഷെല്ലിയുടെ വേഷത്തിന് ആൻഡേഴ്സണിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.
അടുത്തിടെ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു. ഷെല്ലി എന്ന കഥാപാത്രത്തിലേക്ക് ആൻഡേഴ്സൺ തൻ്റെ ഹൃദയവും ആത്മാവും പകർന്നുവെന്ന് സൂറിച്ച് ഫിലിം ഫെസ്റ്റിവലിൻ്റെ കലാസംവിധായകൻ ക്രിസ്റ്റ്യൻ ജുംഗൻ പ്രതികരിച്ചു.
"ഒരു മികച്ച പ്രകടനം, ഒരുപക്ഷേ ഓസ്കാർ നോമിനേഷൻ അർഹിക്കുന്ന അവളുടെ കരിയറിലെ ഏറ്റവും മികച്ചത്.അതിനാൽ പമേല ആൻഡേഴ്സണെ ആദരിക്കുന്നതിനായി, ഞങ്ങൾ സന്തുഷ്ടരാണ് " എന്നും ജുംഗൻ പ്രസ്താവനയിൽ പറഞ്ഞു. സൂറിച്ച് ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 3 മുതൽ ഒക്ടോബർ 13 വരെ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ
അതിരുകടന്ന ആരാധന; ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക