നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തില്‍ പ്രതികരിച്ച് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി പറയുന്ന തിയതിയില്‍ നിവിൻ പോളി വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു എന്നാണ് വിശാഖ് പറയുന്നത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു വിശാഖ് പ്രതികരിച്ചത്.
വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14-നാണ് സിനിമയില്‍ ഹിറ്റായ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ' എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബർ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു.
മൂന്നാറിലാണ് 1,2,3 തീയതികളില്‍ സിനിമയുടെ ഷൂട്ടിംഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതല്‍ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?
'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്