ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടികയില്‍ ഒന്നാമതെത്തി സമാന്ത റൂത്ത് പ്രഭു. ഓർമാക്സ് മീഡിയ പുറത്തിറക്കിയ പത്ത് നടിമാരുടെ പട്ടികയിലാണ് നടി ഒന്നാം സ്ഥാനത്ത് എത്തിയത്. ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്.
രാജ്യത്ത് ഏറെ ആരാധകരുള്ള ബോളിവുഡ് താരം ദീപിക പദുകോണും തെന്നിന്ത്യയിലെ നയന്‍താരയും യഥാക്രമം അഞ്ചും ആറും സ്ഥാനത്താണ്. ദീപികയെ മറികടന്ന് കാജല്‍ അഗർവാളും തൃഷയും പട്ടികയില്‍ മൂന്നും നാലം സ്ഥാനങ്ങളിലെത്തി.
രശ്മിക മന്ദാന, സായ് പല്ലവി, തമന്ന, ശ്രീലീല എന്നിവരാണ് പട്ടികയിലെ മറ്റു നടിമാർ. 'രക്ത ബ്രഹ്മാണ്ഡ്: ദ ബ്ലഡി കിംഗ്ഡം' എന്ന ആക്ഷന്‍- ഫാന്റസി സീരീസിലാണ് സാമന്ത നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് , മാ ഇന്‍ടി ബംഗാരം', 'ഫാമിലി മാന്‍: സീസണ് 3' എന്നിവയാണ് നടിയുടെ മറ്റ് പ്രൊജക്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം