ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല,' എന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി.
ഇത്രയധികം രാഷ്ട്രീയ ബോധമോ ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്തും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക.
അതിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന് തന്നെ ജനാധിപത്യത്തിന് അതിന്റെതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് താൻ എന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം