തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകള്‍ ഇഷയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രുപാലി ഗാംഗുലി.
50 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് രുപാലി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്നും ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും കേസില്‍ പറയുന്നുണ്ട്.
രുപാലിയുടെ ഭര്‍ത്താവ് അശ്വിന് വര്‍മയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇഷ വര്‍മ. അച്ഛനും തന്റെ അമ്മയും വേര്‍പിരിയാന്‍ കാരണം രണ്ടാനമ്മയായ രുപാലി ഗാംഗുലിയാണ് എന്നുമായിരുന്നു ഇഷ വര്‍മയുടെ ആരോപണം. രുപാലി മാനസികമായി ശാരീരികമായും തന്നെയും തന്റെ അമ്മയെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഇഷ ആരോപിച്ചിരുന്നു.
2020ല്‍ ഇക്കാര്യം ഇഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തില്‍ ഇതേ വിഷയത്തില്‍ ഇഷ വീണ്ടും പ്രതികരിച്ചിരുന്നു.
അതേസമയം, രുപാലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം