കൊച്ചി: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന് സ്ഥിരീകരിച്ച് നടി ഭാമ രംഗത്ത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആണ് താരം താന്‍ സിംഗിള്‍ മദറാണ് എന്ന് വ്യക്തമാക്കിയത്.
ആദ്യകാലത്ത് മകളുടെയും ഭര്‍ത്താവിനൊപ്പവും ഉള്ള ചിത്രങ്ങള്‍ ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഭാമ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാൽ നടി അതിനോട് പ്രതികരിച്ചിരുന്നില്ല.
2020ലാണ് ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ”ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം, ഞാനും എന്റെ മകളും” എന്നാണ് ഭാമ കുട്ടിക്കൊപ്പമുള്ള പോസ്റ്റില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം