ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയായതായി റിപ്പോർട്ട്. മാർച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബാഡ്മിന്റൺ പ്ലെയറായ മത്യാസ് ബോയാണ് തപ്സിയുടെ വരൻ. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തിൽ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകൾ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന.
സിഖ്-ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ അനുരാഗ് കശ്യപും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
2013ലെ ഇന്ത്യൻ ബാഡ്മിൻ്റൺ ലീഗിൻ്റെ ഉദ്ഘാടന വേളയിലാണ് തപ്സി പന്നുവും ഡാനിഷ് ബാഡ്മിൻ്റൺ കോച്ച് മത്യാസ് ബോയും കണ്ടുമുട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ