തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിലാണ് ധനുഷിന് വിലക്കേർപ്പെടുത്തിയിരുന്നത്.
സംയുക്ത ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത് എന്നാണ് വിവരം. രായന് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകുന്ന വേളയുമായതില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ധനുഷ് മുന്‍ കൈ എടുക്കുകയായിരുന്നുവെന്നാണ് വിവരം.
പല കാരണങ്ങളാൽ മുടങ്ങിയ ചിത്രങ്ങളുടെ പേരില്‍ തേനാൻഡൽ ഫിലിംസിൽ നിന്നും ഫൈവ് സ്റ്റാർ ക്രിയേഷൻസിൽ നിന്നും താരം അഡ്വാൻസ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കിയില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് വന്നത്.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ധനുഷ് താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നൽകുമെന്നും തേനാൻഡൽ ഫിലിംസുമായി ഒരു സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഗൂഗിൾ പേ പോക്കറ്റ് മണി' തട്ടിപ്പോ?
വിജയ്യുടെ ‘ജനനായകൻ’ ഓൺലൈനിൽ; ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും പുറത്ത്, സിനിമ മേഖലയിൽ ആശങ്ക
'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്