ഫ്രഞ്ച് ലീഗ് വണിൽ പി.എസ്.ജിയെ അട്ടിമറിച്ച് റെന്നെസ്

FEBRUARY 14, 2026, 8:03 AM

ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോളിൽ കരുത്തരായ പി.എസ്.ജിയെ വീഴ്ത്തി റെന്നെസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെ മൂന്ന് ഗോളുകൾക്കാണ് റെന്നെസ് പി.എസ്.ജിയെ തകർത്തത്.

റെന്നെസിന് വേണ്ടി മുസ അൽടാമാരിയും എസ്റ്റെബൻ ലിപോളും ബ്രീൽ എംബോളോയും ആണ് ഗോളുകൾ നേടിയത്. ഒസ്മാൻ ഡെംബെലെയാണ് പി.എസ്.ജിക്ക് വേണ്ടി ഗോൾ സ്‌കോർ ചെയ്തത്.

വിജയത്തോടെ റെന്നെസിന് 34 പോയിന്റായി. ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റെന്നെസ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam