റൈസിംഗ് സ്റ്റാർസ് വനിതാ ഏഷ്യാകപ്പ്: പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ

FEBRUARY 16, 2026, 3:43 AM

ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വനിതാ ഏഷ്യാകപ്പിൽ പാകിസ്ഥാൻ എ ടീമിനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യൻ എ ടീം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 18.5 ഓവറിൽ 93 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 10.1 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (97/2).

2 വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്ടൻ രാധാ യാദവും, സൈമ താക്കൂറും പ്രേമ റാവത്തും ചേർന്നാണ് പാകിസ്ഥാനെ പറപ്പിക്കാൻ നേതൃത്വം നൽകിയത്. മലയാളിതാരം മിന്നുമണി 1 വിക്കറ്റ് വീഴ്ത്തി.

ചേസിംഗിൽ 29 പന്തിൽ 12 ഫോറുൾപ്പെടെ പുറത്താകാതെ 55 റൺസ് നേടിയ ഓപ്പണർ ദിനേഷ് വൃന്ദയാണ് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്.

vachakam
vachakam
vachakam

നേരത്തേ ഇന്ത്യ യു.എ.ഇയോട് തോറ്റിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam