ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം കൂടുതൽ വ്യാപകമാവുകയാണ്. നിർമിത ബുദ്ധിയുടെ 'ഗോഡ്ഫാദർ' എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ, എല്ലാത്തിനും നിർമിത ബുദ്ധിയെ ആശ്രയിക്കുന്ന നിലവിലെ സാഹചര്യത്തെക്കുറിച്ചും ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി.
നിലവിൽ ചെയ്യുന്ന വിവിധ ജോലികൾക്കായി സ്വന്തം ഭാഷ സൃഷ്ടിക്കാൻ ചാറ്റ്ബോട്ടുകൾ തുടങ്ങിയാൽ, അവയെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഹിന്റൺ പറയുന്നു.
നിലവില്‍ എ.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത്. അതുകാരണം നിര്‍മ്മാതാക്കള്‍ക്ക് എ.ഐയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.
എന്നാല്‍ മനുഷ്യര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപം കൊടുക്കുന്ന സമയം വിദൂരമല്ല. തമ്മില്‍ സംസാരിക്കാന്‍ വേണ്ടി അവര്‍ പ്രത്യേകമായ ഒരു ഭാഷ നിര്‍മ്മിക്കുക എന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതാണെന്നും ഹിന്‍ടണ്‍ പറഞ്ഞു.
മനുഷ്യർക്ക് മനസ്സിലാകാത്ത വിധത്തിൽ നിർമിത ബുദ്ധിക്ക് സ്വന്തം ഭാഷ സൃഷ്ടിക്കാൻ കഴിയുമെന്നതിൽ അതിശയിക്കാനില്ല. AI-ക്ക് നിരവധി ഭയാനകമായ ചിന്തകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഇതിനകം തന്നെ വ്യക്തമാണ്.
വ്യാവസായിക വിപ്ലവത്തിനുശേഷം ആളുകളുടെ ശാരീരിക അദ്ധ്വാനം കുറഞ്ഞിട്ടുണ്ടെങ്കിൽ, ഇവിടെ നമ്മൾ അറിവിന്റെ കാര്യത്തിൽ പിന്നിലാകും. ഭാവിയിൽ നിർമിത ബുദ്ധി എല്ലാം നിയന്ത്രിക്കാൻ വരുമെന്നതിൽ സംശയമില്ല, ഹിന്റൺ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്