വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ പുതിയ ഐഒഎസ് 26 അവതരിപ്പിച്ചു. രൂപകല്‍പനയില്‍ വന്ന മാറ്റത്തിനൊപ്പം പുതിയ ഫീച്ചറുപകളും എഐ ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഐഒഎസ് ഒരുക്കിയിരിക്കുന്നത്.
പുറത്തിറക്കാനിരിക്കുന്ന പുതിയ ഐഫോണുകളിലാണ് ഐഒഎസ് 26 ആദ്യം എത്തുക. ഇതിന് പിന്നാലെ ഒഎസ് അപ്ഡേറ്റുകളായി മുന്‍ വര്‍ഷങ്ങളിലെ ഫോണുകളിലും എത്തും.
ഒരു ഗ്ലാസ് പ്രതലം പോലെ സുതാര്യവും തിളക്കുവമേറിയതായിരിക്കും iOS 26 ഇന്റര്‍ഫേസ്. ടൂള്‍ ബാറിലും, ഇന്‍-ആപ്പ് ഇന്റര്‍ഫേസുകളിലും, കണ്‍ട്രോളുകളിലും ഈ മാറ്റം ഉണ്ടായേക്കാം.
ആപ്പിളിന്റെ പുതിയ ഹാര്‍ഡ്വേറുകളിലും ലിക്വിഡ് ഗ്ലാസ് എത്തും.ആപ്പിളിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 2027 ഓടെ ഐഫോണില്‍ സുപ്രധാന മാറ്റങ്ങള്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആപ്പിള്‍ ഇനി വരും ഡിവൈസുകളില്‍ ഗ്ലാസ് കണ്‍സെപ്റ്റ് വികസിപ്പിക്കും. ഫോണിന്റെ എഡ്ജുകളിലും കര്‍വ്ഡ് ഗ്ലാസ് സൈഡ് ഫീച്ചര്‍ ഉണ്ടാകും. ഡിവൈസില്‍ വളരെ നേര്‍ത്ത ബെസലുകളായിരിക്കും. സ്‌ക്രീനില്‍ കട്ട്ഔട്ട് സെക്ഷന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്