ഓൺലൈൻ  പരസ്യ ലോകം കീഴടക്കാൻ എ.ഐ

JUNE 2, 2025, 11:15 PM

പരസ്യ ലോകം കീഴടക്കാൻ എ.ഐ. ഒരുങ്ങുന്നു. ലോകത്തെ വിപ്ലവകരമായി മാറ്റുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ നൽകുമെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമയായ മെറ്റ പ്രഖ്യാപിച്ചു. 

അടുത്ത വർഷം അവസാനത്തോടെ ഇവ രണ്ടും എ.ഐ ഉപയോഗിച്ച് പരസ്യങ്ങൾ നൽകാൻ കഴിയും. പരസ്യ കമ്പനികൾക്ക് നൽകുന്ന വലിയ തുക ഇത് ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്നു. പുതിയ ഉപകരണങ്ങളുടെ വരവോടെ, എല്ലാ ചിത്രങ്ങളും, വീഡിയോകളും, ടെക്സ്റ്റുകളും എ.ഐ. നൽകുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തും.

കമ്പനിയെ ഒരു എ.ഐ പവർഹൗസാക്കി മാറ്റാനുള്ള സിഇഒ മാർക്ക് സക്കർബർഗിന്റെ തന്ത്രത്തിന്റെ ഭാഗമാണ് പൂർണ്ണമായും എ.ഐ ജനറേറ്റഡ്  പരസ്യങ്ങളിലേക്കുള്ള മെറ്റയുടെ മുന്നേറ്റം. 2024-ൽ കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 97 ശതമാനത്തിലധികവും പരസ്യങ്ങളിൽ നിന്നാണ്, മെറ്റയുടെ പ്രാഥമിക വരുമാന സ്രോതസ്സായി ഇപ്പോഴും പരസ്യം തുടരുന്നു. 

vachakam
vachakam
vachakam

വരാനിരിക്കുന്ന ഫീച്ചർ  എഐ ഉപയോഗിച്ച്, ബിസിനസുകൾക്ക്  പ്രൊഡക്ട് ചിത്രം അപ്‌ലോഡ് ചെയ്യാനും ബജറ്റ് സജ്ജീകരിക്കാനും  പരസ്യം സൃഷ്ടിക്കാൻ അനുവദിക്കാനും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആരെയാണ് ലക്ഷ്യമിടുന്നതെന്ന് തീരുമാനിക്കാനും കഴിയും. ലൊക്കേഷൻ അനുസരിച്ച് പരസ്യങ്ങൾ തത്സമയം തയ്യാറാക്കുന്ന സവിശേഷതകളും  മെറ്റാ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam