ഭാവിയില്‍ ജെയിംസ് കാമറൂണ്‍ ചിത്രമായ ടെര്‍മിനേറ്ററില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നിര്‍മിത ബുദ്ധി പ്രവര്‍ത്തനത്താല്‍ യഥാര്‍ത്ഥ്യമായേക്കാമെന്ന് ടെര്‍മിനേറ്റര്‍ സംവിധായകനായ ജെയിംസ് കാമറൂണ്‍. ആയുധ സംവിധാനങ്ങളുമായി നിര്‍മിത ബുദ്ധിയെ ബന്ധിപ്പിച്ചാല്‍ ടെര്‍മിനേറ്റര്‍ യാഥാര്‍ഥ്യമായേക്കുമെന്നാണ് സംവിധായകന്റെ മുന്നറിയിപ്പ്.
സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നായാണ് ഹോളിവുഡ് സംവിധായന്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയ ടെര്‍മിനേറ്റര്‍ വിലയിരുത്തപ്പെടുന്നത്. നിലവില്‍ ടെര്‍മിനേറ്റര്‍ 7 അണിയറിയില്‍ ഒരുങ്ങുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ആധുനിക സാങ്കേതിക വിദ്യകള്‍ ഭാവനയില്‍ സൃഷ്ടിക്കുന്ന തന്റെ സങ്കല്‍പ ലോകത്തെ മറികടക്കുന്നതാണെന്നും അതിനാല്‍ സയന്‍സ് ഫിക്ഷന്‍ കഥകള്‍ എഴുതാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. റോളിങ് സ്റ്റോണിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മിത ബുദ്ധിയെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ സംവിധായകന്‍ പരസ്യപ്പെടുത്തിയത്.
1984ലാണ് ആദ്യത്തെ ടെര്‍മിനേറ്റര്‍ ചിത്രം പുറത്തിറങ്ങിയത്. അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ലോകമെങ്ങും നിരവധി ആരാധകരമുണ്ട്. യന്ത്രമനുഷ്യരുടെ ലോകത്തെ കഥ പറയുന്ന സിനിമ പലരുടെയും ചൈല്‍ഡ് ഹുഡ് ഫേവേറിറ്റില്‍ സ്ഥാനം നേടിയിട്ടുള്ളതുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്