ഐഫോമുകൾ ഇന്ന് വളരെ ജനപ്രിയമാണ്. അത്രയും ക്വാളിറ്റിയോടെയാണ് ഐഫോണ്‍ നിർമിക്കുന്നത്. അബദ്ധത്തില്‍ താഴെവീഴുകയോ മഴവെള്ളം വീണ് നനയുകയോ ചെയ്തശേഷവും ഫോണിന് ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ആ സമയത്ത് ഓര്‍ക്കേണ്ടത് ഒരുകൂട്ടം എന്‍ജിനീയര്‍മാരെയാണ്.
ആപ്പിളിലെ രഹസ്യ ലാബുകളിലെ എന്‍ജിനീയര്‍മാര്‍ ഓരോ ഉപകരണവും കടുത്ത പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കിയാണ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ഉപകരണങ്ങള്‍ താഴെയിട്ടും വെള്ളത്തില്‍ മുക്കിയും ചൂടാക്കിയും മരവിപ്പിച്ചും ശക്തമായി കുലുക്കിയും കൃത്രിമമായി വിയര്‍പ്പില്‍ കുളിപ്പിച്ചുമാണ് പരിശോധനകള്‍ നടത്തുന്നതെന്ന് ആപ്പിള്‍ ആസ്ഥാനം സ്ഥിചെയ്യുന്ന കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള രഹസ്യ ലാബ് സന്ദര്‍ശിച്ചശേഷം ഡെയ്ലി മെയില്‍ പ്രതിനിധി റിപ്പോര്‍ട്ടുചെയ്യുന്നു.
ഇത്തരം 200 ലാബുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. അവിടെ ആപ്പിള്‍ എഞ്ചിനീയര്‍മാര്‍ യഥാര്‍ഥ ലോകത്ത് ഉപയോക്താക്കള്‍ ചെയ്യുന്നതെല്ലാം അക്ഷരാര്‍ഥത്തില്‍ അനുകരിച്ച് ഉപകരണങ്ങള്‍ ഏതേ സാഹചര്യത്തിലും ഉപയോഗിക്കാന്‍ പര്യാപ്തമാണെന്ന് ഉറപ്പാക്കുന്നു.
ഈ പരിശോധനകള്‍ ഐഫോണുകളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. എയര്‍പോഡുകള്‍, ഐപാഡുകള്‍, മാക്കുകള്‍, വിഷന്‍ പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉപകരണങ്ങളും ഈ 'പരീക്ഷണങ്ങളിലൂടെ' കടന്നുപോകും. ആപ്പിള്‍ ഉപകരണങ്ങളെ പാരിസ്ഥിതികവും യാന്ത്രികവുമായ ദുരുപയോഗങ്ങള്‍ക്ക് വിധേയമാക്കുകയാണ് അവിടെ ചെയ്യുന്നത്.
ലാബിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ഉപകരണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. കടല്‍ത്തീരങ്ങളിലോ സമുദ്രത്തിന് സമീപമോ അനുഭവപ്പെടാന്‍ സാധ്യതയുള്ള മൂടല്‍മഞ്ഞും ഈര്‍പ്പവും കൃത്രിമമായി സൃഷ്ടിക്കും.
നുരയുന്ന സ്പ്രേകളുടെ സഹായത്തോടെയാണ് മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നത്. കടല്‍ത്തീരത്തുള്ളവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേഗത്തില്‍ തുരുമ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങളുമുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസിലും 90 ശതമാനം വരെ ഈര്‍പ്പത്തിലും പരീക്ഷണം നടത്തും.
എഞ്ചിനീയര്‍മാര്‍ ഉപകരണത്തിനുണ്ടായ ആഘാതം, ആന്റിനയുടെ കാര്യക്ഷമത, വാട്ടര്‍പ്രൂഫ് സീലുകള്‍ എന്നിവയെല്ലാ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് പുത്തന്‍ ഐഫോണുകളില്‍ വെള്ളം ചീറ്റിച്ചാണ് ഫോണുകള്‍ വാട്ടര്‍പ്രൂഫ് ആണെന്ന് ഉറപ്പാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി എന്തും ചോദിക്കാം, ക്യാമറ ഒന്ന് കാണിച്ചാൽ മതി! ഗൂഗിൾ ജെമിനിയുടെ വിപ്ലവകരമായ
പഴയ കമ്പ്യൂട്ടറുകൾ ഇനി കളയേണ്ട; വെറും 3 ഡോളറിന് വിൻഡോസ് ലാപ്ടോപ്പുകൾ പുത്തനാക്കാൻ
ഐഫോൺ പ്രേമികൾ ആവേശത്തിൽ; ഐഫോൺ 18 പ്രോ വിവരങ്ങൾ പുറത്ത്, ഒപ്പം വിപണി
പഴയ കിൻഡിൽ ഉപയോഗിക്കുന്നവർ ജാഗ്രതൈ; ആമസോൺ സ്റ്റോർ സേവനങ്ങൾ ഉടൻ നിർത്തലാക്കുന്നു