ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ആക്‌സിയം മിഷന്‍ 4 (ആക്‌സ്-4) ന്റെ ഭാഗമായി മെയ് 29 ന് രാത്രി 10:33 ന് ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ഐഎസ്എസിലേക്ക് പറക്കും.
സോവിയറ്റ് യൂണിയന്റെ സോയൂസ് ബഹിരാകാശ പേടകത്തില്‍ രാകേഷ് ശര്‍മ്മയുടെ 1984 ലെ ഐതിഹാസിക ദൗത്യത്തിന് നാല് പതിറ്റാണ്ടിന് ശേഷം മനുഷ്യ ബഹിരാകാശ യാത്രയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിനെ ഈ നാഴികക്കല്ല് അടയാളപ്പെടുത്തും.
2,000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള ടെസ്റ്റ് പൈലറ്റായ ശുക്ല, 2019 ല്‍ ഇന്ത്യയുടെ ബഹിരാകാശയാത്രിക പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റഷ്യയിലും ഇന്ത്യയിലും കഠിനമായ പരിശീലനം നേടി.
പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശയാത്രികര്‍ക്കൊപ്പം അദ്ദേഹം ആക്‌സ്-4 ദൗത്യത്തില്‍ പൈലറ്റായി സേവനമനുഷ്ഠിക്കും. നാസയിലെ മുന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘത്തോടൊപ്പം ഇവര്‍ ചേരും.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആര്‍ഒ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ദൗത്യം നടക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങളും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇത് ഒരു പ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.
ഐഎസ്എസില്‍ 14 ദിവസം ശുഭാന്‍ഷു ശുക്ല തങ്ങും. ഗഗന്‍യാന്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തിന് നിര്‍ണായകമായ സയനോബാക്ടീരിയ പരീക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ശുക്ല പങ്കെടുക്കും. കൂടാതെ ബഹിരാകാശ പേടക പ്രവര്‍ത്തനങ്ങളിലും ഓണ്‍ബോര്‍ഡ് സിസ്റ്റങ്ങളിലും സഹായിക്കും.
2026-ല്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഇന്ത്യയുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാന് ഇത് വഴിയൊരുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്