നിരവധി പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം. ടിക് ടോക്ക്, സ്‍നാപ്‍ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ ലഭ്യമായ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് കിടിലൻ ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
മീമുകൾ റീപോസ്റ്റ് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾ റീൽസിൽ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്‍റ് ക്രിയേറ്റേഴ്സ് എവിടെ നിന്ന് പോസ്റ്റ് ചെയ്യുന്നുവെന്ന് ട്രാക്ക് ചെയ്യുക തുടങ്ങിയവയ്ക്കായുള്ള ഇപ്പോൾ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഈ പുതിയ ഫീച്ചറുകളെക്കുറിച്ച് അറിയാം
- ഇഷ്‍ടപ്പെട്ട കണ്ടന്‍റ് ഷെയർ ചെയ്യാൻ ആണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാം ഇപ്പോൾ ഉപയോക്താക്കളെ പബ്ലിക് റീലുകൾ റീപോസ്റ്റ് ചെയ്യാനും പോസ്റ്റുകൾ നേരിട്ട് അവരുടെ പ്രൊഫൈലിലേക്ക് ഫീഡ് ചെയ്യാനും അനുവദിക്കുന്നു. എന്നാൽ ഈ റീപോസ്റ്റുകൾ നിങ്ങളുടെ ഗ്രിഡ് ഹൈജാക്ക് ചെയ്യില്ല. പകരം അവ ഒരു റീപോസ്റ്റ് ടാബിൽ നിലനിൽക്കും. കൂടാതെ നിങ്ങളുടെ ഫോളോവേഴ്‌സിനും ഇവ ദൃശ്യമാകും.
- പുതിയ ഇൻസ്റ്റഗ്രാം മാപ്പ് സ്‍നാപ്‍ചാറ്റിന്‍റെ സ്‍നാപ്പ് മാപ്പിന് സമാനമാണ്. എന്നാൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇത് ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ ലൊക്കേഷൻ പങ്കിടാനും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള കണ്ടന്‍റ് കണ്ടെത്താനും അനുവദിക്കുന്നു. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളും കണ്ടന്‍റ് ക്രിയേറ്റേഴ്സും ഏത് സ്ഥലത്തുനിന്നാണ് കണ്ടന്‍റ് പങ്കിട്ടതെന്നോ പോസ്റ്റ് ചെയ്തതെന്നോ കണ്ടെത്താൻ സാധിക്കും. എന്നാൽ സ്‍നാപ്‍ചാറ്റിൽ നിന്ന് വ്യത്യസ്‍തമായി, ഉപയോക്താവ് ആപ്പ് തുറക്കുമ്പോൾ മാത്രമേ ഇൻസ്റ്റഗ്രാമിന്‍റെ ലൊക്കേഷൻ ഫീച്ചർ അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ. ഇത് തത്സമയ ലൊക്കേഷൻ ട്രാക്കിംഗ് നടത്തുന്നില്ല.
- മറ്റൊരു ഇൻസ്റ്റഗ്രാം ഫീച്ചർ ആണ് പുതിയ ഫ്രണ്ട്സ് ടാബ്. ഈ ഫീച്ചർ ഇതിനകം യുഎസിൽ ലഭ്യമാണ്. ഈ ടാബിൽ, ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കൾ ലൈക്ക് ചെയ്‍തതോ, കമന്‍റ് ചെയ്‍തതോ, റീപോസ്റ്റ് ചെയ്‍തതോ അല്ലെങ്കിൽ സൃഷ്‍ടിച്ചതോ ആയ പബ്ലിക് റീലുകൾ കാണാൻ കഴിയും.