അതിവേഗം ചാർജിങ്;  ഐഫോണ്‍ 17ല്‍ 50 വാട്സ് വയർലെസ് ചാര്‍ജിംഗ് വരുന്നു 

JUNE 10, 2025, 5:04 AM

അടുത്ത തലമുറ ഐഫോൺ മോഡലുകളിൽ അതിവേഗ വയർലെസ് ചാർജിംഗ് പ്രാപ്തമാക്കുന്ന പുതിയ മാഗ്സേഫ് ചാർജറുകളിൽ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

ഇവ Qi2.2 വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡിനെ പിന്തുണയ്ക്കും. ഐഫോൺ 17 സീരീസ് സ്മാർട്ട്‌ഫോണുകളിൽ 50 വാട്ട് വരെ വയർലെസ് ചാർജിംഗ് പിന്തുണയ്ക്കാൻ ഈ ചാർജറുകൾക്ക് കഴിയും.

Qi2.2 ചാർജറുകൾക്ക് 45 വാട്സ് വരെ ഔട്ട്‌പുട്ട് നൽകാൻ കഴിയും. ഐഫോൺ 17 സീരീസിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും 50 വാട്സ് വരെ വേഗത്തില്‍ വയർലെസ് ചാർജിംഗ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാനും കഴിയും.

vachakam
vachakam
vachakam

തായ്‌വാനിലെ നാഷണൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്‍റെ (NCC) വെബ്‌സൈറ്റിൽ രണ്ട് പുതിയ മാഗ്സേഫ് ചാർജറുകൾ (മോഡൽ നമ്പറുകൾ A3502, A3503) കണ്ടെത്തിയതായി 91 മൊബൈൽസിനെ ഉദ്ദരിച്ച് ഗാഡ്‍ജെറ്റ്സ് 360 ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 

രണ്ട് ചാർജറുകളും നിലവിലുള്ള മാഗ്സേഫ് ചാർജറുകളുമായി സാമ്യമുള്ളതായി കാണപ്പെടുന്നു. രണ്ട് മോഡലുകൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസം ബ്രെയ്‌ഡഡ് കേബിളിന്‍റെ നീളം മാത്രമാണ്. A3502-ന് ഒരു മീറ്റർ ബ്രെയ്‌ഡഡ് കേബിളാണുള്ളത്. അതേസമയം A3503-ന് രണ്ട് മീറ്റർ ബ്രെയ്‌ഡഡ് കേബിളാണ് നല്‍കിയിരിക്കുന്നത്.

പഴയ ഐഫോൺ ഉപയോക്താക്കൾക്കും Qi2.2 വയർലെസ് ചാർജിംഗിന്‍റെ പിന്തുണ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോൺ 17 സീരീസിനാണ് ഇതിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക എങ്കിലും, ഈ ചാർജറുകൾ ഐഫോൺ 11 മുതൽ ഐഫോൺ 16 സീരീസ് വരെയുള്ള മോഡലുകളിലും പ്രവർത്തിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam