ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വികസിപ്പിച്ച നൈസാര്‍ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് നാസ ഇസ്രോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (നൈസാര്‍) ഉപഗ്രഹം വിക്ഷേപിച്ചത്. ഇസ്രോയുടെ ജിഎസ്എല്‍വി റോക്കറ്റാണ് 2393 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യന്‍ സമയം വൈകുന്നേരം 5:40 ന് ബഹിരാകാശത്തേക്ക് ഉയര്‍ന്നത്.
ബഹിരാകാശ, കാലാവസ്ഥാ മേഖലകളില്‍ നാഴികക്കല്ലാണ് ദൗത്യം. ഇസ്‌റോയും നാസയും ചേര്‍ന്ന് ഒരു ദശാബ്ദത്തോളമെടുത്ത് തയാറാക്കിയ 1.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭമായ നൈസാര്‍, ലോകമെമ്പാടും കാലാവസ്ഥാ നിരീക്ഷണത്തിലും ദുരന്ത പ്രതികരണത്തിലും വിപ്ലവം സൃഷ്ടിക്കും. ഡ്യുവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ ഘടിപ്പിച്ച ലോകത്തിലെ ആദ്യത്തെ എര്‍ത്ത് മാപ്പിംഗ് ഉപഗ്രഹമാണ് നൈസാര്‍.
നാസയുടെ എല്‍ബാന്‍ഡ് റഡാറും ഇസ്രോയുടെ എസ്ബാന്‍ഡ് റഡാറും ഉപഗ്രഹത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിലെ ചെറു ചലനങ്ങള്‍ പോലും നൈസാറിന്റെ ദൃഷ്ടിയില്‍ പതിയും. വനങ്ങളും മേഘങ്ങളും ഇരുട്ടുമൊന്നും ഈ ഉപഗ്രഹകാഴ്ചയെ മറക്കില്ല. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കൃത്യമായി പ്രവചിക്കാന്‍ ഉപഗ്രഹത്തിനാകും. ഓരോ 97 മിനിറ്റിലും ഉപഗ്രഹം ഭൂമിയെ പരിക്രമണം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്