മൈക്രോസോഫ്റ്റ് ഈ വിൻഡോസ് 11 പതിപ്പ് നിർത്തലാക്കുന്നു; നിങ്ങളുടെ പിസിയെ ബാധിക്കുമോ?

AUGUST 5, 2025, 12:07 AM

വിൻഡോസ് 11 ന്റെ ജനപ്രിയ പതിപ്പ് എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ മൈക്രോസോഫ്റ്റ്. വിൻഡോസ് 11-ന്‍റെ സ്‍കൂൾ-ഫ്രണ്ട്‌ലി പതിപ്പ് ആണ് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി നിർത്തലാക്കുന്നത്. 

വിൻഡോസ് 11 എസ്ഇ എന്നറിയപ്പെടുന്ന ഈ പതിപ്പ് ക്ലാസ് മുറികൾക്കും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ്. 

2021-ൽ ആരംഭിച്ച വിൻഡോസ് 11 എസ്ഇ, ഗൂഗിളിന്‍റെ ക്രോം ഒഎസിന്‍റെ എതിരാളിയായിട്ടാണ് അവതരിപ്പിച്ചത്. എന്നാൽ ലോഞ്ച് ചെയ്‌ത് ഏതാനും വർഷങ്ങൾക്ക് ശേഷം ഇത് നിർത്തലാക്കുകയാണ്.

vachakam
vachakam
vachakam

ഈ പതിപ്പിനുള്ള സുരക്ഷാ അപ്‌ഡേറ്റുകൾ, സാങ്കേതിക സഹായം, ഫീച്ചർ പരിഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള പിന്തുണ 2026 ഒക്‌ടോബറില്‍ കമ്പനി നിർത്തും. അതേസമയം വിൻഡോസ് 11 എസ്ഇയുടെ അവസാനത്തെ പ്രധാന അപ്‌ഡേറ്റ് എത്തിയതായും  മൈക്രോസോഫ്റ്റ് അറിയിച്ചു. 24H2 പതിപ്പാണ് അതിന്‍റെ അവസാന ഫീച്ചർ റിലീസെന്നും, ഈ വർഷം അവസാനം 25H2 അപ്‌ഡേറ്റ് വരുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

വിൻഡോസ് 11 എസ്ഇ-യിൽ ഇപ്പോഴും പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഉപയോക്താക്കൾക്കും ഈ പതിപ്പ് ഇനി ചുരുക്കനാളുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 2026 ഒക്ടോബറിനുശേഷം ആ ഡിവൈസുകൾ പ്രവർത്തിക്കുന്നത് തുടരുമെങ്കിലും അവയ്ക്ക് സുരക്ഷാ അപ്‌ഡേറ്റുകളോ പുതിയ സവിശേഷതകളോ ലഭിക്കില്ല. നിങ്ങളുടെ ഉപകരണം വിൻഡോസ് 11-നെ പിന്തുണയ്ക്കുന്നുവെങ്കിൽ, പൂർണ്ണ പതിപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ മൈക്രോസോഫ്റ്റ് ശുപാർശ ചെയ്യുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam