സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന നിരവധി തട്ടിപ്പുകളുടെ തടയാൻ പുതിയ സുരക്ഷാ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂകോളർ.
ട്രൂകോളർ ആപ്പിലെ പുതിയ ഇന്‍ററാക്‌ടീവ് വിഭാഗമായ സ്‌കാംഫീഡ് ഫീച്ചറിലൂടെ ഇനി തട്ടിപ്പുകൾ തിരിച്ചറിയാനാകും.
ആളുകൾക്ക് അവരുടെ നമ്പറിലേക്ക് സംശയം തോന്നിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാൻ ഈ സ്‌കാംഫീഡ് ഫീച്ചറിലൂടെ സാധിക്കും.
ഒപ്പം ഇത്തരത്തിൽ മറ്റുള്ളവർ റിപ്പോർട്ട് ചെയ്‌തത് കാണാനും, ഇന്‍ററാക്‌ടീവ് വിഭാഗം കമ്മ്യൂണിറ്റിയിൽ നൽകിയിരിക്കുന്ന ഉപദേശം വായിക്കാനും കഴിയും.
ഒടിപി തട്ടിപ്പ്, വ്യാജ ജോലി ഓഫറുകൾ, യുപിഐ തട്ടിപ്പുകൾ, പ്രണയ തട്ടിപ്പുകൾ, ഫിഷിങ് തുടങ്ങിയ എല്ലാ തട്ടിപ്പ് കേസുകളും ട്രൂകോളറിന്‍റെ സ്‌കാംഫീഡ് ഫീച്ചറിൽ ഉപഭോക്താക്കൾക്ക് പങ്കിടാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്