ന്യൂഡെല്‍ഹി: പണം കൈമാറാനുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ വ്യാഴാഴ്ച ഇന്ത്യയിലുടനീളം തടസ്സപ്പെട്ടു. ഇതോടെ ഉപയോക്താക്കളും ബിസിനസുകളും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ വര്‍ഷം നാലാമത്തെ തവണയാണ് യുപിഐ സേവനങ്ങള്‍ വലിയതോതില്‍ തടസപ്പെടുന്നത്.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ വലിയതോതില്‍ പരാതികള്‍ ഉയര്‍ന്നു. രാത്രി 8.30 ഓടെ, സേവന തടസ്സങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടറില്‍ 2,147 പരാതികള്‍ രേഖപ്പെടുത്തപ്പെട്ടു. പരാതികളില്‍ ഏകദേശം 80 ശതമാനവും പേമെന്റുകള്‍ തടസപ്പെടുന്നത് സംബന്ധിച്ചായിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുള്‍പ്പെടെ പ്രധാന ബാങ്കുകളുടെയെല്ലാം ഉപഭോക്താക്കളെ യുപിഐ തടസം ബാധിച്ചു.
ഫിന്‍ടെക് സ്ഥാപനമായ ഫൈ കൊമേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024ലെ മൊത്തം പണ ഇടപാടുകളുടെ 65 ശതമാനവും യുപിഐ വഴിയാണ്. ചെറുതും ഇടത്തരവുമായ ഇടപാടുകള്‍ക്ക് ജനപ്രിയ സംവിധാനമാണ് യുപിഐ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്