ഷിക്കാഗോ: ഷിക്കാഗോ വെസ്റ്റ് സൈഡിലെ ഓസ്റ്റിന്‍ പരിസരത്ത് ഞായറാഴ്ച പുലര്‍ച്ചെ നടന്ന മൂന്ന് വ്യത്യസ്ത വെടിവയ്പ്പുകളിലായി രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 18 വയസ്സുള്ള ആണ്‍കുട്ടിയും 22 വയസ്സുള്ള യുവതിയുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വടക്ക് വെസ്റ്റ് ഫുള്‍ട്ടണ്‍ സ്ട്രീറ്റ് മുതല്‍ തെക്ക് വെസ്റ്റ് എന്‍ഡ് അവന്യൂ വരെയും പടിഞ്ഞാറ് നോര്‍ത്ത് ലാപോര്‍ട്ട് അവന്യൂ മുതല്‍ കിഴക്ക് സിസെറോ അവന്യൂ വരെയും രാത്രിയില്‍ യുവാക്കളുടെ ഒരു വലിയ ഒത്തുചേരല്‍ ഉണ്ടായിരുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്. പരിപാടിയും വെടിവയ്പ്പുകളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടതാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്