അന്റാർട്ടിക്കയിൽ അമേരിക്കയുടെ മക്‌മർഡോ സ്റ്റേഷൻ എന്ന ശാസ്ത്രീയ ഗവേഷണ കേന്ദ്രത്തിൽ നിന്ന് മൂന്ന് അമേരിക്കൻ ഗവേഷകരെ അടിയന്തിര രക്ഷാപ്രവർത്തനത്തിലൂടെ ന്യുസിലാൻഡ് റോയൽ എയർ ഫോഴ്സ് സുരക്ഷിതമായി മാറ്റിയതായി റിപ്പോർട്ട്. മെഡിക്കൽ ആവശ്യത്തിനായി ആണ് ഇവരെ മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. ന്യുസിലാൻഡ് റോയൽ എയർ ഫോഴ്സ് നടത്തിയ ഈ രക്ഷാപ്രവർത്തനം 19.5 മണിക്കൂർ നീണ്ടു.
മൂന്ന് ഗവേഷകർക്കും ചികത്സ ആവശ്യമായിരുന്നു എന്നും ഇതിൽ ഒരു വ്യക്തിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അധികൃതർ അറിയിച്ചു. ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. മൂന്നുപേരും അമേരിക്കൻ നാഷണൽ സയൻസ് ഫൗണ്ടേഷനിൽ അംഗങ്ങളാണ്. ഇവരെ ബുധനാഴ്ച ന്യൂസിലാണ്ടിലെ ക്രൈസ്റ്റ്‌ചർച്ചിലേക്കു കൊണ്ടുപോയി. അവിടെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിനായി C-130J Hercules rescue പ്ലെയിനാണ് ഉപയോഗിച്ചത്. ഈ വിമാനത്തിന് 160,000 പൗണ്ടിലധികം ഭാരം ഉണ്ട്. കടുത്ത തണുപ്പ്, വേഗത്തിൽ മാറുന്ന കാലാവസ്ഥ, ഇരുട്ടിൽ ഐസിന് മുകളിൽ ലാൻഡിങ് ചെയ്യേണ്ടതായ സ്ഥിതി എന്നീപ്രശ്നങ്ങൾ നേരിട്ടാണ് രക്ഷാപ്രവർത്തകർ ഇവരെ രക്ഷപെടുത്തിയത്. “കാലാവസ്ഥയും റൺവേയുടെ അവസ്ഥയും വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വിമാനം പറക്കാനാകുന്നത്,” എന്നാണ് എയർ കമാൻഡർ ആൻഡി സ്കോട്ട് പ്രതികരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് വിമാനം അന്റാർട്ടിക്കയിലേക്കു പറന്നത്. ലാൻഡ് ചെയ്‌തതിനു ശേഷം എഞ്ചിൻ ഓഫാക്കാതെ തന്നെ റീഫ്യൂയലിങ് ചെയ്‌തു. തുടർന്ന് മൂന്ന് രോഗികളെയും കയറ്റി ഉടൻ തന്നെ വിമാനം തിരിച്ച് പറന്നു. ഇതൊക്കെ 19.5 മണിക്കൂറിനുള്ളിൽ തന്നെ നടത്തി. ഇത് മികച്ച പ്ലാനിംഗും ധൈര്യവും വേണ്ട ദൗത്യമായിരുന്നു. ഈ സന്ദർഭങ്ങൾ വളരെ സൂക്ഷ്മമായി ആണ് ചെയ്യുന്നത്, കാരണം ചെറിയ തെറ്റുപറ്റിയാലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്” എന്നാണ് എയർ കമാൻഡർ ആൻഡി സ്കോട്ട് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്