ഫ്ളോറിഡ: ഫ്ളോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസിൽ51കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി.
ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിന് മുൻപ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്.
സ്വന്തം വീട്ടിൽ വെച്ച് കാർ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. മുൻഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് 'ഏത് ഭർത്താവ്?'
എന്ന് ഇവർ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്
കടുത്ത സാമ്പത്തിക പ്രതിസന്ധി: പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക്
ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; 'എഐ സഹപ്രവർത്തകരെ' നിയോഗിക്കാൻ സി.ഐ.എ
ജെഫ്രി എപ്സ്റ്റീനുമായി ബന്ധമില്ല: വൈറ്റ് ഹൗസിൽ അസാധാരണ പ്രസ്താവനയുമായി മെലാനിയ ട്രംപ്