വാഷിംഗ്ടൺ: അമേരിക്കൻ ദേശീയോദ്യാനങ്ങളിലേക്കുള്ള പ്രവേശന ഫീസ് യുഎസ് ആഭ്യന്തര വകുപ്പ് കുത്തനെ വർദ്ധിപ്പിച്ചു. സ്ഥിര താമസക്കാരല്ലാത്ത എല്ലാവർക്കുമുള്ള വാർഷിക പാസ് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു.
കൂടാതെ, അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസിനു പുറമേ ഒരു സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ദ ഇൻ്റീരിയർ പുതിയതായി പ്രഖ്യാപിച്ച 'അമേരിക്ക-ഫസ്റ്റ്' എൻട്രൻസ് ഫീസിൻ്റെ ഭാഗമായാണ് നിരക്ക് വർധന. അമേരിക്കൻ പൗരന്മാർ അടക്കമുള്ള സ്ഥിരതാമസക്കാർക്ക് കൂടുതൽ സൗജന്യ ദിനങ്ങളും പുതിയ പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ഉദ്യാനങ്ങളുടെ പരിപാലനച്ചെലവ് നികത്തുന്നതിനായാണ് പ്രവേശന ഫീസ് വർധിപ്പിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. വിദേശ സന്ദർശകർക്കുള്ള വാർഷിക പാസ് 80 ഡോളറിൽ നിന്ന് 250 ഡോളറായി ഉയർത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തി വാർഷിക പാസ് പരിഷ്കരിക്കും.
പ്രവേശന ഫീസിനു പുറമേ, 11 ദേശീയ ഉദ്യാനങ്ങൾക്ക് 100 ഡോളർ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക ദി ബ്യൂട്ടിഫുൾ എന്ന പേരിൽ വാർഷിക പാസ് അവതരിപ്പിച്ചിട്ടുണ്ട്.
ഇത് ദേശീയ ഉദ്യാനങ്ങളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പ്രവേശനം അനുവദിക്കും. അതേസമയം അമേരിക്കയിലെ സ്ഥിരതാമസക്കാരുടെ വാർഷിക പാസിൽ മാറ്റമില്ല. ഇത് 80 ഡോളറായി തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത
യുട്ടായിൽ മീസെൽസ് പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി