ഹൂസ്റ്റൺ : ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ മൂന്നു സ്ഥലങ്ങളിലായി വെടിവെപ്പ്. വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു.
വെടിവെപ്പുകളുടെ തുടക്കം ഷുഗർ ലാൻഡിലെ റോഡ് റേജിൽ നിന്നായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30 ഓടെ, ഹൈവേ 90 ന് സമീപം ഒരു സ്ത്രീ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി ഷുഗർ ലാൻഡ് പോലീസ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തു.
ഒരു മണിക്കൂറിനുള്ളിൽ, ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവെപ്പിലേക്ക് എത്തുകയായിരുന്നു. സംഭവത്തിനു സാക്ഷിയായി നിന്നിരുന്ന ഒരാളും കൊല്ലപ്പെട്ടു.മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
പ്രതിയെത്തിയ വാഹനമായ ഫോർഡ് എസ്കേപ്പ് എല്ലാ വെടിവെപ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന് പൊലീസും പറഞ്ഞു. ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അമേരിക്ക തുറക്കുന്നു; ഇറാന്റെ മൈനുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് പ്രസിഡന്റ്
ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപിക് ഫ്യൂറി'; 39 വിമാനങ്ങൾ തകർന്നു, വൻ നഷ്ടമെന്ന് അമേരിക്കൻ
വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം