കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ അകപ്പെട്ട ആറ് സ്കീയിംഗ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11:30ഓടെയാണ് അപകടം സംഭവിച്ചത്.
ലേക്ക് താഹോയ്ക്ക് വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് മേഖലയിലാണ് ഹിമപാതമുണ്ടായത്. നാല് ഗൈഡുകളും 12 ക്ലയന്റുകളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.ആറ് പേരെ കണ്ടെത്തിയെങ്കിലും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
46ഓളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അതിജീവിച്ചവരോട് താൽക്കാലിക ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.കാലിഫോർണിയയിൽ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റും കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായത്.
ഈ മേഖലയിൽ ഏകദേശം 30 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. സിയറ നെവാഡ മേഖലയിൽ ഹിമപാത സാധ്യത ഇപ്പോഴും വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഐ80 ഉൾപ്പെടെയുള്ള പ്രധാന പാതകൾ താൽക്കാലികമായി അടച്ചു.
കാണാതായ 10 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജെഫ്രി എപ്സ്റ്റീനുമായി ബന്ധമില്ല: വൈറ്റ് ഹൗസിൽ അസാധാരണ പ്രസ്താവനയുമായി മെലാനിയ ട്രംപ്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് ഉടൻ ഉറപ്പ് നൽകണം: സഖ്യകക്ഷികൾക്ക് ട്രംപിന്റെ അന്ത്യശാസനമെന്ന് മാർക്ക്
ട്രംപിന്റെ യുദ്ധാധികാരത്തിന് കടിഞ്ഞാണിടാനുള്ള നീക്കം തടഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി; ഇറാൻ വിഷയത്തിൽ പ്രസിഡന്റിന്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ