ഷിക്കാഗോ: ആഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ ബിജു കെ. സ്റ്റീഫനും സുപ്രസിദ്ധ കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയനും അതിഥികളായി പങ്കെടുക്കുമെന്ന് ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു. കൂടാതെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, മാണി സി. കാപ്പൻ എം.എൽ.എ എന്നിവരും ഈ വർഷത്തെ വടംവലി മത്സരത്തിൽ അതിഥികളായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായി പ്രവർത്തിച്ചുവരുമ്പോഴാണ് കേരള സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസറായി ബിജു കെ. സ്റ്റീഫൻ നിയമിതനാകുന്നത്. 2012-ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ഇദ്ദേഹം അർഹനായിട്ടുണ്ട്. വെള്ളൂർ സ്വദേശിയായ ബിജു കെ. സ്റ്റീഫന് കുറ്റാന്വേഷണ മികവിനുള്ള 'ബാഡ്ജ് ഓഫ് ഓണർ' രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. വടംവലി മത്സരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഇൻഡ്യാ ഫുഡ് ഫെസ്റ്റിവൽ ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.
പ്രശസ്ത കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയൻ അറിയപ്പെടുന്ന വയലിനിസ്റ്റ് കൂടിയാണ്. ഏഷ്യാനെറ്റിലെ മുൻ അവതാരകയായ ലക്ഷ്മി ജയൻ ഏഷ്യാനെറ്റ് കേബിൾവിഷൻ, കൈരളി ടി.വി എന്നിവയിൽ അവതാരക ആയി പ്രവർത്തിക്കുന്നു. മെയിൽ ആൻഡ് ഫീമെയിൽ വോയ്‌സ് ഭംഗിയായി കൈകാര്യം ചെയ്യുന്ന ലക്ഷ്മി ജയൻ ഡബ്ബിംഗ്, പിന്നണിസംഗീത മേഖലകളിൽ ശ്രദ്ധേയയാണ്. ബിഗ് ബോസ് മലയാളം സീസൺ 3-യിലും ഐഡിയ സ്റ്റാർ സിംഗറിലും പങ്കെടുത്തിട്ടുണ്ട്.
ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ മത്സരം ആരംഭിക്കും. 5 മണിക്ക് മത്സരങ്ങൾ അവസാനിക്കിം. 5 മണി മുതൽ രാത്രി 10 മണി വരെ വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള 'ഇന്ത്യ ഫുഡ് ടേസ്റ്റ്' നടത്തപ്പെടും. 7 മണി മുതൽ 10 മണിവരെയാണ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങറും. ഈ വർഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുള്ള മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുളിള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇരുപതിൽപ്പരം ടീമുകളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വർഷത്തെ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.
പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ. കമ്മിറ്റിയിൽ വൈസ് ചെയർമാൻ മാനി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ് ഫെസ്റ്റ് ചെയർമാൻ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവർത്തിക്കുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM, 6834 DEMPSTER ST, MORTON GROVE, ILLINOIS 60053.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്) 630-935-9655, സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ) 630-673-3382.
സണ്ണി ഇണ്ടിക്കുഴി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്