കാനഡ സുരക്ഷാ വീഴ്ച: കാനഡയിലെ വെടിവെപ്പിന് പിന്നാലെ സുരക്ഷാ നിയമങ്ങൾ കടുപ്പിച്ച് ഓപ്പൺ എഐ

FEBRUARY 26, 2026, 11:26 PM

കാനഡ: കാനഡയിലെ ടംബ്ലർ റിഡ്ജ് സ്‌കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

പ്രതിയായ ജെസ്സി വാൻ റൂട്ട്‌സെലർക്ക് ചാറ്റ് ജിപിടിയിൽ രണ്ടാമതൊരു അക്കൗണ്ട് കൂടി ഉണ്ടായിരുന്നതായി കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

അക്രമാസക്തമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇയാളുടെ ആദ്യ അക്കൗണ്ട് കഴിഞ്ഞ ജൂണിൽ കമ്പനി നിരോധിച്ചിരുന്നു. എന്നാൽ നിരോധനം മറികടന്ന് ഇയാൾ മറ്റൊരു അക്കൗണ്ട് കൂടി ഉപയോഗിച്ചുവെന്ന് വെടിവെപ്പിന് ശേഷമാണ് കമ്പനി കണ്ടെത്തിയത്.

vachakam
vachakam
vachakam

നേരത്തെ കൃത്യമായ സ്ഥലമോ സമയമോ വ്യക്തമാക്കിയുള്ള ഭീഷണികൾ മാത്രമേ പോലീസിനെ അറിയിച്ചിരുന്നുള്ളൂ എങ്കിൽ, ഇനി മുതൽ അപകടകരമെന്ന് തോന്നുന്ന ഏത് സംഭാഷണത്തെക്കുറിച്ചും പോലീസിനെ അറിയിക്കാൻ കമ്പനി തീരുമാനിച്ചു.

അപകടകാരികളായ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ കനേഡിയൻ പോലീസുമായി ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കും.

മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ എഐ ചാറ്റ്‌ബോട്ടുകളെ നിയന്ത്രിക്കുമെന്ന് കാനഡ സർക്കാർ മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam