വാഷിംഗ്‌ടൺ: കൊതുകുകൾ വഴി പകരുന്ന ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ്.
ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കേസുകൾ അതിവേഗം പടരുന്നുണ്ടെന്നും, ഫോഷാൻ നഗരത്തിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്.
2025 ജൂൺ മുതൽ 7,000-ത്തിലധികം കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളോട് പരിശോധനാഫലം നെഗറ്റീവാകുംവരെ ആശുപത്രിയിലോ വീടുകളിലോ തുടരാനാണ് നിർദേശം. കൊതുക് നശീകരണത്തിന് മുൻകൈ എടുക്കാത്ത, വൃത്തിഹീനമായ ചില റെസ്റ്റോറന്റുകൾക്ക് പിഴ ചുമത്തിയതായും റിപ്പോർട്ടുണ്ട്.
കൊതുകുന്റെ കടിയേറ്റ് 4 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു. പെട്ടെന്നുളള ഉയര്‍ന്ന പനി, സന്ധികളില്‍ വേദന (പ്രത്യേകിച്ച് കൈകളിലും കാലുകളിലും, പേശിവേദന, ക്ഷീണം, ചുണങ്ങ്, സന്ധികളിലെ വീക്കം, അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കണ്ണ്, ഹൃദയം അല്ലെങ്കില്‍ നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയുണ്ടാവുക. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ധിവേദന അസ്വസ്ഥതയും വൈകല്യവും ഉണ്ടാക്കുകയും ചെയ്യുന്നു.
ജനനസമയത്ത് രോഗം ബാധിച്ച നവജാതശിശുക്കൾ, പ്രായമായവർ (65 വയസ്സോ അതിൽ കൂടുതലോ), പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മെഡിക്കൽ അവസ്ഥകളുള്ളവർ എന്നിവരാണ് കൂടുതൽ ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള ആളുകൾ. ചിക്കുൻഗുനിയ മൂലമുള്ള മരണം അപൂർവമാണ്.
ചൈനയ്ക്ക് പുറമേ, ബൊളീവിയ, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും പകർച്ചവ്യാധി വ്യാപനം ഉണ്ടെന്ന് സിഡിസി അറിയിച്ചു. ബ്രസീൽ, കൊളംബിയ, ഇന്ത്യ, മെക്സിക്കോ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കക്കാർ സൂക്ഷിക്കണമെന്നും സിഡിസി മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്