ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്റർ (KCCC) മുതിർന്ന അംഗങ്ങളെ ആദരിച്ചു. ആഗസ്റ്റ് 16-ാം തീയതി ഡൗണേഴ്സ്ഗ്രോവിലുള്ള അക്ഷയന ബാങ്ക്വറ്റ്ഹാളിൽ വച്ച് സംഘടനയിലെ മുതിർന്ന അംഗങ്ങളായ ഡോ. ഇനാസ് എ. ഈനാസ്, ഡോ. റോയി തോമസ്, ഡോ. തോമസ് ചൊവ്വാറ്റുകുന്നേൽ, ഡോ. പോൾ ചെറിയാൻ എന്നീ മുതിർന്നവരെയാണ് ആദരിച്ചത്.
കേരളാ കൾച്ചറൽ സെന്റർ പ്രസിഡന്റ് പ്രമോദ് സഖറിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോസ് ചെന്നിക്കര ആദരണീയരെയും ഇതര അംഗങ്ങളെയും സ്വാഗതം ചെയ്തു. ആദരിക്കേണ്ടവരെ യഥാക്രമം പ്രമോദ് സഖറിയാസ്, ജോസ് ചെന്നിക്കര, സന്തോഷ് അഗസ്റ്റിൻ, ഹെറാൾഡ് ഫിഗുരേദോ, ആന്റോ കവലയ്ക്കൽ (കെ.എ.സി പ്രസിഡന്റ്), സിബി പാത്തിക്കൽ (കെ.എ.സി സെക്രട്ടറി) ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
ഉപഭോഗ സംസ്കാരത്തിന്റെ അതിപ്രസരം നടമാടുന്ന ചുറ്റുപാടുകളിൽ ജീവിക്കുന്നവരായ ഞങ്ങൾക്ക്, ഞങ്ങളുടെ ഈ സായംകാലത്തു ഇതുപോലെ പ്രചോദനാൽമകമായ ആദരവുകൾ ലഭിക്കുന്നത് വളരെ സന്തോഷപ്രദമാണ്, ഇതിനു നേതൃത്വം നൽകിയ കെ.സി.സി.സിയും അതിന്റെ സംഘാടകരും അഭിനന്ദനം അർഹിക്കുന്നുവെന്നു ആദരവ് ലഭിച്ചവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ആദരിക്കപ്പെട്ടവരുടെയും സന്തോഷ് അഗസ്റ്റിന്റെയും നന്ദി പ്രകാശനത്തോടും ലഞ്ച് കഴിച്ച് 2 മണിയോടെ യോഗം സമാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്