ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'നാഷണൽ സീനിയർസ് ഡേ ' ആഘോഷം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മുതിർന്ന അംഗങ്ങളുടെ കലാപരിപാടികൾ, മനോജ് അച്ചേട്ട് നയിച്ച ഡിജിറ്റൽ സ്‌കിൽസ് ക്ലാസ് എന്നിവയുൾപ്പെടെ ഉള്ള പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടന്നു. പ്രസിഡന്റ് ജെസ്സി റിൻസി അധ്യക്ഷയായിരുന്ന യോഗത്തിൽ മുഖ്യ കോർഡിനേറ്ററായ വർഗീസ് തോമസ്, കോ-ഓർഡിനേറ്റർമാരായ ഫിലിപ്പ് ലൂക്കോസ്, തോമസ് വിൻസെന്റ് എന്നിവർ സംസാരിച്ചു.
'മുതിർന്നവർ നമ്മുടെ സമൂഹത്തിന്റെ വഴികാട്ടികളും ജീവിതാനുഭവങ്ങളുടെ ഭണ്ഡാരങ്ങളും ആണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അവർ നേടിയിട്ടുള്ള അറിവും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് ദീപസ്തംഭം പോലെ വഴി തെളിച്ചുകൊണ്ടിരിക്കുന്നു.
വിദ്യാർത്ഥി ജീവിതത്തിലോ സംഘടനാപരമായ പ്രവർത്തനങ്ങളിലോ സീനിയർമാർ വെറുതെ മുന്നോട്ട് പോയവരല്ല, അവർ നമ്മെ കൈപിടിച്ചുയർത്തുന്ന വഴി കാട്ടികളും ഗുരുക്കന്മാരുമാണ്. അവരുടെ അനുഭവങ്ങളിൽ നിന്ന് നമുക്ക് ആത്മവിശ്വാസവും മാർഗ്ഗദർശനവും ലഭിക്കുന്നു.
സീനിയർ ആയിരിക്കുക എന്നത് ഒരു അലങ്കാരമല്ല , അത് ഉത്തരവാദിത്വവും പ്രചോദനവുമാണ്. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് മറ്റുള്ളവരെ മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് സീനിയറുകളുടെ മഹത്വം പൂർത്തിയാകുന്നത്. ഈ സീനിയേഴ്‌സ് ഡേയിൽ യിൽ, എല്ലാ സീനിയർമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിക്കുന്നു.' എന്ന് തന്റെ ദീർഘമായ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളി അസോസിയേഷന്റെ ഒരു അഭിമാന പ്രൊജക്റ്റായ 'മലയാളി സെൻസസ് 2025' രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പ്രോജക്ടിന്റെ വിശദ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ജെസ്സി റിൻസി യോഗത്തെ അറിയിച്ചു. പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായ അനുഭവമായി ഇത്തവണത്തെ സീനിയർസ് ഡേ.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്