ഷിക്കാഗോ: പ്രശസ്ത ക്രിസ്തീയ സംഗീത ഗായകരായ മാത്യു ജോൺ (മാസ്റ്റേഴ്സ് വോയിസ് കോട്ടയം), ജോസ് ജോർജ് (ഹോളി ബീറ്റസ്, എറണാകുളം) എന്നിവർ നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത പരിപാടി ഒക്ടോബർ 5 ഞായറാഴ്ച മൗണ്ട് പ്രൊസ്പെക്റ്റിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ നടക്കും.
വൈകിട്ട് 5:30ന് ആരംഭിക്കുന്ന സംഗീത പരിപാടി എട്ടരയ്ക്ക് സമാപിക്കും. ഷിക്കാഗോയിലുള്ള ഹിസ് വോയിസ് ലൈവ് ഓർക്കസ്ട്ര ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കും.
പ്രമുഖ സാമൂഹിക പ്രവർത്തകനായ ജെയിബു കുളങ്ങരയാണ് ഗ്രാൻഡ് സ്പോൺസർ. ജെയിംസ് ജോസഫ്, ഗ്രേസ് പ്രിന്റിംഗ് എന്നവർ ഗോൾഡൻ സ്പോൺസർമാരും മാത്യൂസ് പിൽഗ്രിമേജ് ടൂർ, കൈരളി ഫുഡ്സ്, ലൂയി ഷിക്കാഗോ എന്നിവർ സിൽവർ സ്പോൺസർമാരുമണ്.
സംഗീത പരിപാടിയുടെ ബ്രോഷർ റിലീസിംഗ് ഡോ. അലക്സ് ടി. കോശി ഐപിസി ഹെബ്രോനിൽ വച്ച് നടത്തി. സജി കുര്യൻ, റോണി കോശി, കുര്യൻ ഫിലിപ്പ് എന്നിവരാണ് മുഖ്യ സംഘാടകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ യുദ്ധാധികാരത്തിന് കടിഞ്ഞാണിടാനുള്ള നീക്കം തടഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി; ഇറാൻ വിഷയത്തിൽ പ്രസിഡന്റിന്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്