ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസി സംഘടനകളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇല്ലിനോയി മലയാളി അസോസിയേഷൻ ഈ വരുന്ന സെപ്തംബർ 5 വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതൽ ഡെസ്പ്ലെയിൻസിലെ ക്നാനായ സെന്ററിൽ ( 1800 E Oakton St, Des Plaines, IL 60018) ഓണാഘോഷം സംഘടിപ്പിക്കുന്നു. ഷിക്കാഗോയിലെ ഇൻഡ്യൻകോൺസുൽ ജനറൽ സോംനാഥ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ഓണാഘോഷപരിപാടികളിൽ ശോഭാ നായരുടെയും ആനീസ് സണ്ണിയുടെയും നേതൃത്വത്തിൽ ആകർഷകങ്ങളായ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഈ ഓണാഘോഷങ്ങളിൽ ഉടനീളം പങ്കെടുത്ത് ഈ പരിപാടിയെ വിജയിപ്പിക്കണമെന്ന് ഷിക്കാഗോയിലെ നല്ലവരായ മലയാളി സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ജോയ് പീറ്റേഴ്സ് ഇണ്ടിക്കുഴി, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു. സംഘടനയുടെ മുൻ പ്രസിഡന്റ് ആയിരുന്ന സാം ജോർജ് ആണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ കോർഡിനേറ്റർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്