ലൊസാഞ്ചലസില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത് തടഞ്ഞ് കോടതി

DECEMBER 11, 2025, 5:29 AM

ന്യൂയോര്‍ക്ക്: ലൊസാഞ്ചലസില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ് കോടതി. നാഷനല്‍ ഗാര്‍ഡിനെ സംസ്ഥാന ഗവര്‍ണറുടെ നിയന്ത്രണത്തിലേക്ക് തിരികെ മാറ്റാനും ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.

കുടിയേറ്റ അധികാരികള്‍ക്കെതിരായ സമീപകാല പ്രതിഷേധങ്ങള്‍ കലാപത്തിന് തുല്യമാണെന്നു കണക്കാക്കി സംസ്ഥാന നാഷനല്‍ ഗാര്‍ഡ് യൂണിറ്റുകളുടെ ഫെഡറല്‍ നിയന്ത്രണം ഏറ്റെടുത്ത് ലൊസാഞ്ചലസില്‍ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കമാണ് ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയര്‍ തടഞ്ഞത്. 

മാത്രമല്ല അടിയന്തരാവസ്ഥയില്‍ സംസ്ഥാന നാഷനല്‍ ഗാര്‍ഡ് യൂണിറ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം പുനപരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന ഭരണകൂടത്തിന്റെ വാദവും കോടതി തള്ളി. യു.എസ് ഭരണകൂട സംവിധാനങ്ങളുടെ സ്ഥാപകര്‍ അതിനെ രൂപകല്‍പ്പന ചെയ്തത് നിയന്ത്രണങ്ങളുടെയും സന്തുലിതാവസ്ഥയുടെയും സംവിധാനമായിട്ടാണ്. എന്നാല്‍, പ്രതികള്‍ വ്യക്തമാക്കുന്നത് അവര്‍ക്കാവശ്യമുള്ള ഒരേയൊരു ചെക്ക് ഒരു ബ്ലാങ്ക് ചെക്ക് ആണെന്നാണ്'   ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയര്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam