ഡാളസ്: ഡാളസ്ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് സർജന്റ് ചാൾസ് 'അലൻ' വർക്സ് മരിച്ചു. ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ ഉണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയെത്തുടർന്നാണ് മരണം സംഭവിച്ചത്.
2020ൽ ഡി.എഫ്.ഡബ്ല്യു പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്ന അദ്ദേഹം 2022ലാണ് സർജന്റായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇതിനുമുമ്പ് ടെന്റൺ കൗണ്ടി ഷെരീഫ് ഓഫീസ്, ടാറന്റ് കൗണ്ടി കോളേജ് പോലീസ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സത്യസന്ധതയും വിനയവുമുള്ള ഒരു മികച്ച നേതാവായിരുന്നു അലൻ എന്ന് പോലീസ് ചീഫ് ബ്രയാൻ റെഡ്ബേൺ അനുസ്മരിച്ചു.
മരണകാരണമായ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്