ഡാലസ്: സ്പ്രിംഗ് അവന്യൂവിലെ ഒരു വീട്ടിൽ നടന്ന വെടിവെപ്പിൽ ജെയിംസ് ജോൺസൺ (71), ഡാമിയൻ ഗ്രീൻ (34) എന്നീ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡാലസ് പോലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് ശബ്ദം കേട്ടതിനെ തുടർന്ന് രാത്രി 9:55ഓടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. അവിടെ വെടിയേറ്റ നിലയിൽ രണ്ട് പേരെയും കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മൂന്ന് പേർക്കും പരസ്പരം അറിയാമായിരുന്നെന്ന് പോലീസ് വിശ്വസിക്കുന്നു. വെടിവെപ്പിന് മുൻപ് വീട്ടിൽ ഒരു തർക്കം നടന്നതായും കരുതുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്