മദ്യപിച്ചാൽ വാഹനമോടിക്കരുത് വീട്ടിലെത്തണോ, സൗജന്യ യാത്രാസൗകര്യമൊരുക്കി മെസ്‌ക്വിറ്റ് പോലീസ്

AUGUST 22, 2025, 12:01 AM

മെസ്‌ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ Lyft യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്‌ക്വിറ്റ് പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് മെസ്‌ക്വിറ്റ് പോലീസും അസോസിയേഷനും ചേർന്ന് തുടക്കം കുറിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകൾ വർധിക്കുകയും, ഇത്തരം ഡ്രൈവർമാർ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പരിപാടിക്ക് തുടക്കമിട്ടത്. 'Mothers Against Drunk Driving (MADD)' എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മെസ്‌ക്വിറ്റിൽ രണ്ട് വാഹനങ്ങൾ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ ആർക്കും പരിക്കില്ലെങ്കിലും, ഭവിഷ്യത്തുകൾ ഗുരുതരമാകാമായിരുന്നു. ഈ രണ്ട് കേസുകളിലെയും ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. ഈ വർഷം ഇതുവരെ 782 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 620 ആയിരുന്നു.

vachakam
vachakam
vachakam

ഈ വർഷം മെസ്‌ക്വിറ്റിൽ നടന്ന അപകടങ്ങളിൽ 70 ശതമാനത്തിനും കാരണം മദ്യപിച്ച് വാഹനമോടിച്ചവരാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

'ഞങ്ങളുടെ കയ്യിൽ നിന്ന് പണം ചെലവഴിച്ചാണെങ്കിൽ പോലും ഒരു അപകടം ഒഴിവാക്കാനോ ഒരു ജീവൻ രക്ഷിക്കാനോ കഴിഞ്ഞാൽ അത് വിലമതിക്കാനാവാത്തതാണ്,' മെസ്‌ക്വിറ്റ് പോലീസ് അസോസിയേഷൻ പ്രസിഡന്റ് ബ്രൂസ് സെയിൽസ് പറഞ്ഞു.

പോലീസ് അസോസിയേഷൻ 5,000 'Don't Drink then Drive' കോസ്റ്ററുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. മദ്യപിക്കുന്നവർക്ക് ഡ്രൈവർമാരാകാതെ യാത്രികരാകാൻ ഝഞ കോഡ് സ്‌കാൻ ചെയ്താൽ മാത്രം മതി. ഈ കോഡ് സ്‌കാൻ ചെയ്യുമ്പോൾ Lyft ആപ്പ് തുറക്കുകയും സൗജന്യ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും.

vachakam
vachakam
vachakam

സിജു വി ജോർജ്‌


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam