വാഷിംഗ്‌ടൺ : ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കൂട്ടാളിയെന്ന് ആരോപിച്ച് ശിക്ഷിക്കപ്പെട്ട ഗിസ്ലെയ്ൻ മാക്സ്വെൽ തന്റെ 20 വർഷത്തെ തടവ് റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ കോടതിയെ സമീപിച്ചു.
സിവിൽ കേസുകളിൽ നിന്നും അന്വേഷണ റിപ്പോർട്ടുകളിൽ നിന്നും മറ്റ് രേഖകളിൽ നിന്നും ന്യായമായ വിചാരണ ലഭിച്ചില്ലെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്ന് കോടതി ഫയലിംഗിൽ മാക്സ്വെൽ അവകാശപ്പെടുന്നു.
2021-ൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ മാക്സ്‌വെൽ തന്റെ ജയിൽ ശിക്ഷ കുറയ്ക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ.
എപ്സ്റ്റീനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിന് ഡിസംബർ 19 വരെ സമയപരിധി ഉള്ള സാഹചര്യത്തിലാണ് ഇത്.
തന്റെ മുൻ കാമുകനും ലൈംഗിക കുറ്റവാളിയുമായ എപ്‌സ്റ്റീനുമായി ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് ദുരുപയോഗം ചെയ്തതിനാണ് മാക്‌സ്‌വെല്ലിനെ ശിക്ഷിച്ചത്.
2019 ഓഗസ്‌റ്റ് 10 ന് എപ്സ്‌റ്റിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
