വാഷിംഗ്‌ടൺ: വിർജീനിയയിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള ബ്രീസ് എയർവേയ്‌സ് വിമാനത്തിൽ ഉണ്ടായ സംഘർഷത്തിൽ എഫ്ബിഐ അന്വേഷണം.
യാത്രക്കാരൻ ഫ്ലൈറ്റ് അറ്റൻഡന്റുകളുമായി വഴക്കുണ്ടാക്കിയതിനെത്തുടർന്ന് നോർഫോക്ക് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ബ്രീസ് വിമാനം കൊളറാഡോയിലെ ഗ്രാൻഡ് ജംഗ്ഷൻ റീജിയണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
മദ്യപിച്ച് അക്രമാസക്തനായ യാത്രക്കാരൻ എയർലൈൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും പിന്നീടത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്തയുടനെ ഗ്രാൻഡ് ജംഗ്ഷൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
ജെറ്റ്ബ്ലൂ സ്ഥാപകൻ ഡേവിഡ് നീലെമാൻ ആരംഭിച്ച യുഎസ് ആസ്ഥാനമായുള്ള ചെലവ് കുറഞ്ഞ എയർലൈനാണ് ബ്രീസ് എയർവേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്