ഡാളസ്: വിശുദ്ധ കന്യക മറിയാമിന്റെ നാമത്തിൽ സ്ഥാപിതമായ കരോൾട്ടിൻ സെന്റ്‌മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ കന്യക മറിയാമിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 16,17 (ശനി, ഞായർ) തിയതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു. ആഗസ്റ്റ് 10-ാം തിയതി വിശുദ്ധ കുർബ്ബാനാനന്തരം പെരുന്നാളിന്റെ കൊടികയറി വികാരി റവ. ഫാദർ പോൾ തോട്ടക്കാട്ടാണ് കൊടികയറ്റ് കർമ്മം നിർവ്വഹിച്ചത്.
മരിച്ച് ഗത്സമൻ തോട്ടത്തിൽ അടക്കം ചെയ്യപ്പെട്ട കന്യക മറിയാമിന്റെ ശരീരം മൂന്നാം ദിവസം മാലാഖമാരാൽ ഉയരത്തിലേക്ക് എടുക്കപ്പെട്ടതിന്റെ ഓർമ്മയായി എല്ലാ വർഷവും ആഗസ്റ്റ് 15-ാം തിയതി വാങ്ങിപ്പ് പെരുന്നാൾ കൊണ്ടാടുന്നു.
ഈ വർഷത്തെ പെരുന്നാളിന്റെ പ്രധാന അതിഥി മൂവാറ്റുപഴ, അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അന്തിമോസ് മാത്യൂസ് തിരുമേനിയാണ്. 16-ാം തിയതി ശനിയാഴ്ച സന്ധ്യാപ്രാർത്ഥനാനന്തരം അഭിവന്ദ്യ തിരുമേനിയുടെ വചന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. 17-ാം തിയതി രാവിലെ പ്രഭാത പ്രാർത്ഥനാനന്തരം അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടത്തപ്പെടുന്നു.
കുർബ്ബാനയോടനുബന്ധിച്ച് കന്യക മറിയാമിന്റെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബ്ബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. അതിന് ശേഷം നടക്കുന്ന സ്‌നേഹവിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതാണ്.
ഇടവക ഒന്നടങ്കം ചേർന്ന് നടത്തുന്ന ഈ പെരുന്നാളിലേക്ക് നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിപ്പാൻ വികാരി റവ. ഫാദർ പോൾ തോട്ടക്കാട്ട് കർത്രുനാമത്തിൽ ഏവരേയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് സാജുമോൻ മത്തായി 972-603-8585, സെക്രട്ടറി ലിജോ ജോർജ് 214-793-6746, ട്രഷറാർ ബിനു ഇട്ടി 201-993-9383 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വർഗീസ്, മലങ്കര അതിഭദ്രാസന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്