ഡിലാൻഡ് (ഫ്ളോറിഡ): സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36കാരൻ പിടിയിലായി. ക്രിസ്റ്റഫർ സ്റ്റീവൻ ഷ്വാബിൾ എന്നയാളെയാണ് ഡിലാൻഡ് പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്.
ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഷ്വാബിൾ പെട്ടെന്ന് വന്ന് കഴുത്തുഞെരിക്കുകയായിരുന്നു. കുട്ടി കുതറി ഓടിയതോടെ തടയാൻ വന്ന നാട്ടുകാരെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി.
അക്രമിയെ തടയാനായി ഒരു ദൃക്സാക്ഷി കയ്യിലുണ്ടായിരുന്ന ടൂൾബോക്സ് ഉപയോഗിച്ച് പ്രതിരോധിക്കുകയും പോലീസ് വരുന്നത് വരെ ഇയാളെ കീഴ്പ്പെടുത്തി വെക്കുകയും ചെയ്തു.
കുട്ടിയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയും കുടുംബവും വലിയ ആഘാതത്തിലാണ്. പ്രതി നിലവിൽ വൊലൂഷ്യ കൗണ്ടി ജയിലിലാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്