കാലിഫോർണിയ: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ വെച്ച് നവംബർ 14, 15 തീയതികളിൽ ബിസിനസ് കൺവൻഷനും, ഫാമിലി നൈറ്റും ഗംഭീരമായി നടത്തുവാൻ റീജിയണൽ കമ്മറ്റി തീരുമാനിച്ചു. ലാസ് വേഗസിലെ പ്രശസ്തമായ റിയോകാസിനോ ഹോട്ടലുമായി ഇതുസംബന്ധിച്ച് കരാർ ഒപ്പുവെച്ചു. ഈ വരുന്ന നവംബർ മാസത്തിലെ ഹേമന്തത്തിന്റെ കുളിരിൽ നിശയുണരുമ്പോൾ സജീവമാകുന്ന ലാസ് വേഗാസിന്റെ മാസ്മരികത ആസ്വദിച്ചുകൊണ്ട് കുടുംബമായും അല്ലാതെയും ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവർക്കും അവസരമൊരുക്കുന്നതാണ്.
അമേരിക്കൻ മലയാളി ബിസിനസ് സംഭരംഭകർക്കും, തുടക്കക്കാർക്കും, അവരുടേതായ ബിസിനസ് വളർച്ചയ്ക്കു വേണ്ടിയും, വിവിധ മേഖലകളിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ, ബിസിനസ് മേഖലയിൽ നേരിടാവുന്ന പ്രശ്‌നങ്ങൾ, എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങൾക്കു മാർഗനിദ്ദേശങ്ങൾ നൽകുകയെന്നുള്ളതാണ് ഈ ബിസിനസ് കൺവൻഷന്റെ ലക്ഷ്യം. ബിസിനസ് രംഗത്തു ഗ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദഗദ്ധരാവും ഈ പരിപാടിയുടെ മുഖ്യാതിഥികൾ.
ബിസിനസ് സെഷനുകളിൽ വ്യവസായ നേതാക്കളും സംരംഭകരുമായുള്ള ആശയ വിനിമയം, പ്രമുഖ എക്‌സിക്യൂട്ടീവുകളുടെയും ഗസ്റ്റ് സ്പീക്കേഴ്‌സിന്റെയും മുഖ്യ പ്രസംഗങ്ങൾ, സ്ട്രാറ്റജി, ഗ്രോത്ത്, ഇന്നവേഷൻ ചർച്ചകൾ , വ്യവസായത്തെ കുറിച്ച ധാരണകൾ, മാർക്കറ്റ് ട്രെൻഡുകൾ, ഭാവി വിജയത്തിനുള്ള ആക്ഷൻ പ്ലാനുകൾ, പ്രൊഫെഷണൽ ഡെവലപ്‌മെന്റ് എന്നിവ ഉൾപ്പെടും.
കുടുംബങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന വിനോദപരിപാടികളിൽ ഗൈഡഡ് സിറ്റി ടൂർ, ഷോപ്പിംഗ് യാത്രകൾ, ലൈവ് മ്യൂസിക്കിന്റെയും കലാ പ്രകടനങ്ങളുടെയും അകമ്പടിയോടെ ബാങ്ക്വറ്റ്, പ്രശസ്ത ലാസ് വെഗാസ് ഷോകൾക്കുള്ള എക്‌സ്‌ക്ലൂസീവ് പ്രവേശനം, കുട്ടികൾക്കായി അക്വേറിയം, റൈഡ്‌സ് , പ്ലേ സോൺസ് , പൂൾ സൈഡ് ഗെയിമുകൾ, വിനോദ പരിപാടികൾ, മുതിർന്നവർക്ക് കാസിനോ നൈറ്റ് എന്നിവ ഒരുക്കിയിരിക്കുന്നു.
പങ്കെടുക്കാൻ വേണ്ടിയുള്ള രജിസ്‌ട്രേഷൻ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു. പരിപാടികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളുംവിശദമായി വെബ്‌സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്. വെബ്‌സൈറ്റിലുള്ള ലിങ്കിൽ കൂടി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഏർലി ബേഡ് ബുക്കിങ്ങിന് മികച്ച് ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുവാൻ രെജിസ്‌ട്രേഷൻ നിർബന്ധമാണ്.
വെസ്റ്റേൺ റീജിയൺ ആർ.വി.പി ജോൺസൺ ജോസഫിന്റെയും, ബിസിനസ് ചെയർ ബിജു സ്‌കറിയയുടെയും (കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ, സിയാറ്റിൽ) നേതൃത്വത്തിൽ ഫോമയുടെ മിനി കൺവൻഷൻ എന്നു വിശേഷിപ്പിക്കാവുന്ന ഈ കൺവഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, നാഷണൽ ബിസിനസ് ഫോറം ചെയർ ബേബി ഊരാളിൽ, ഫോമ മുൻ പ്രസിഡന്റും കൺവൻഷൻ ഉപദേശക സമിതി ചെയർമാനുമായ ജോൺ ടൈറ്റസ് എന്നിവർ അറിയിച്ചു.
നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ്ജ്കുട്ടി തോമസ് പുല്ലാപ്പള്ളി, സുജ ഔസോ, സജൻ മൂലേപ്ലാക്കൽ, ഓജസ് ജോൺ, ഡോ. മഞ്ജു പിള്ള, ശരത് നായർ, ആഗ്‌നസ് ബിജു, ചെയർമാൻ റെനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. പ്രിൻസ് നെച്ചിക്കാട്ട്, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പടം, റേച്ചൽ പോൾ, ടോജോ തോമസ്, ഡാനിഷ് തോമസ്, പോൾ ജോൺ, ഡോ. തോംസൺ ചെമ്പ്‌ലാവിൽ, ഡേവിഡ് പറപ്പിള്ളി, കുസുമം ടൈറ്റസ്, ഷൈജു വർഗീസ്, ഷോണ സാജൻ, ജോമി മാത്യു, ഷാൻ പരോൾ എന്നിവർ ഉൾപെട്ട കമ്മറ്റി വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കേരള അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ പരിപൂർണ്ണ സഹകരണത്തോടെയായിരിക്കും പരിപാടികളുടെ നടത്തിപ്പുകൾ.
കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ടേഷനും
https://fomaavegas2025.com/
ജോൺസൺ ജോസഫ് (ആർ.വി.പി) 310-986-9672, ബൈജു സക്കറിയ (ബിസിനസ് ചെയർ) 425-329-9090, മീഡിയ പാർട്ട്‌നർ - ഫ്‌ളവേഴ്‌സ് ടിവി, യു.എസ്.എ
പന്തളം ബിജു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്