ഫോമ ബിസിനസ് ഫോറം ഉദ്ഘാടനവും, ബിസിനസ് മീറ്റും, ഡയറക്ടറിയുടെ പ്രകാശനവും നവംബർ ഒന്നിന് ഷിക്കാഗോയിൽ

AUGUST 10, 2025, 10:38 PM

ന്യൂയോർക്ക് : ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുവേണ്ടി ഫോമ രൂപീകരിച്ച 'ബിസിനസ് ഫോറത്തിന്റെ' ഉദ്ഘാടനം നവംബർ 1 -ാം തിയതി ശനിയാഴ്ച ഷിക്കാഗോയിൽ വച്ച് നടക്കും. അതോടൊപ്പം ഫോമയുടെ ആഭിമുഖ്യത്തിലുള്ള 'ബിസിനസ് മീറ്റും, അമേരിക്കയിൽ ബിസിനസ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഡയറക്ടറിയുടെ പ്രകാശനവും ഉണ്ടാകും.

കൂടാതെ അമേരിക്കയിലെ ബിസിനസ് വ്യവസായ രംഗത്തെ പ്രമുഖരും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും, അവരുടെ ബിസിനസ് രംഗത്തെ വിജയങ്ങൾ പങ്കുവെക്കുകയും ചെയ്യും.
ബിസിനസ് രംഗത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള, ഫോമയുടെ മുൻ പ്രസിഡന്റു കൂടിയായ ബേബി ഊരാളിൽ ആണ് ബിസിനസ് ഫോറത്തിന് ചെയർമാൻ. കൂടാതെ ഷൈജു വർഗീസ് വൈസ് ചെയർമാനായും, ഫോമാ മുൻ സെക്രട്ടറി ഓജസ് ജോൺ കോർഡിനേറ്റർ ആയും, ജോൺ ഉമ്മൻ സെക്രട്ടറിയായും, ഡൊമിനിക് ചാക്കോനാൽ, ജോസ് ഉപ്പൂട്ടിൽ, എബിൻ വർഗീസ്, രഞ്ജിത്ത് വിജയകുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളായും ബിസിനസ് ഫോറത്തിന് നേതൃത്വം നൽകിവരുന്നു.

ഫോമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബിസിനസ് മീറ്റിലേക്കും, ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന യോഗത്തിലേക്കും എല്ലാ മലയാളികളേയും പ്രത്യേകിച്ച് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

ബിസിനസ് ഫോറത്തിന് ഉദ്ഘാടത്തിനായി ഫോമ സെൻട്രൽ റീജിയൻ ആർ.വി.പി ജോൺസൺ കണ്ണൂക്കാടന്റെ നേതൃത്വത്തിൽ, ഫോമ അഡ്‌വൈസറി ബോർഡ് വൈസ് ചെയർമാൻ ജോസ് മണക്കാട്ട് (കോർഡിനേറ്റർ) ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശുങ്കൽ, ആശാ മാത്യു, കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ക്രെഡൻഷ്യൽ കമ്മിറ്റി മെമ്പർ ജോൺ പാട്ടപതി എന്നിവർ ഉൾപ്പെട്ട കമ്മിറ്റി വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഫോമ ബിസിനസ് ഫോറത്തെപ്പറ്റി കൂടുതൽ അറിയുന്നതിനും, അതുപോലെ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയിലേക്കു വിവരങ്ങൾ നൽകുവാൻ താൽപ്പര്യമുള്ളവരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബദ്ധപ്പെടുക : 
ബൈജു വർഗീസ് : 914 -349 -1559, ഓജസ് ജോൺ : 425 - 829 - 6301.
 [email protected]

ഷോളി കുമ്പിളുവേലി പി.ആർ.ഒ, ഫോമ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam