ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റായി ജോർജ് പണിക്കരെയും ജനറൽ സെക്രട്ടറിയായി അച്ചൻകുഞ്ഞ് മാതൃക ട്രഷറർ ആന്റോ കവലയ്ക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജോസി കുരിശിങ്കൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരായി എബ്രഹാം ജോർജ് (തമ്പി), ജോൺസൺ കണ്ണൂക്കാടൻ, സെക്രട്ടറിമാരായി ജോർജ് ജോസഫ് കൊടുകപ്പള്ളി, ബൈജു കണ്ടത്തിൽ, ജോൺസൺ കരീക്കാട്, അഡൈ്വസറി ബോർഡിലേക്ക് പ്രൊഫ. തമ്പി മാത്യു, തോമസ് മാത്യു, ടോമി അമ്പനേട്ട്, സന്തോഷ് നായർ, ജോർജ് മാത്യു എന്നിവരും കമ്മിറ്റി മെമ്പേഴ്സായി മനോജ് തോമസ്, സെബാസ്റ്റിയൻ വാഴെപറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ മേഖലകളിൽ തങ്ങളുടെ കഴിവും പ്രാഗത്ഭ്യം തെളിയിച്ചവരും, ഷിക്കാഗോയിലെ പൊതുസമൂഹത്തിൽ നിറസാന്നിധ്യവുമാണ് തെരഞ്ഞെടുക്കപ്പെട്ടവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്