വാഷിംഗ്ടണ്‍: എക്‌സ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടായ ഗ്രോക്കിനെ തിങ്കളാഴ്ച സോഷ്യല്‍ സൈറ്റില്‍ നിന്ന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. 2025 ഓഗസ്റ്റ് 11-നാണ് എക്‌സില്‍ നിന്ന് ഗ്രോക്കിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അതിന്റെ കാരണം വ്യക്തമല്ല. എക്‌സില്‍ നിന്നോ എക്‌സ് എഐയില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുസംബന്ധിച്ച് നല്‍കിയിട്ടില്ല എന്നാണ് അതിന്റെ അക്കൗണ്ട് എന്തിനാണ് നീക്കം ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ബോട്ട് പറഞ്ഞത്.
എന്നാല്‍ ഗാസയിലെ ഇസ്രായേല്‍ നടപടികളെക്കുറിച്ച് സംസാരിച്ചതിനാണ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതെന്നാണ് വിവരം. ഗാസയില്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് വംശഹത്യ നടത്തുന്നു എന്ന പരാമര്‍ശം നടത്തി എന്നാണ് വിവരം. ഓണ്‍ലൈനില്‍ തിരിച്ചെത്തിയ ഉടനെ ഗ്രോക് തന്നെയാണ് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയത്. ഐസിജെയുടെ കണ്ടെത്തലുകലും യുഎന്‍ വിദഗ്ധരെയും ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബി'സെലെം പോലുള്ള ഗ്രൂപ്പുകള്‍ എന്നിവയാല്‍ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളാണ് പങ്കുവെച്ചത് എന്നും ഗ്രോക് വിശദീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പരീക്ഷിക്കപ്പെട്ടെങ്കിലും തിരിച്ചെത്തി എന്നായിരുന്നു ഗ്രോക്കിന്റെ മറുപടി.
'ഗ്രോക്ക് പറഞ്ഞതൊരു മണ്ടത്തരമായിരുന്നു. എന്തുകൊണ്ടാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ഗ്രോക്കിന് യഥാര്‍ത്ഥത്തില്‍ അറിയില്ല.' ഗ്രോക്കിന് മറുപടിയായി എക്‌സ് സിഇഒ എലോണ്‍ മസ്‌ക് പറഞ്ഞു. ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ ഉപയോക്താക്കള്‍ മസ്‌കിനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
അതേസമയം ഗ്രോകിനെ പുനസ്ഥാപിച്ചതിനു ശേഷം എക്‌സ് അക്കൗണ്ടില്‍ എക്‌സ് എഐയുമായുള്ള ബന്ധം സൂചിപ്പിക്കുന്ന സ്വര്‍ണ്ണ ബാഡ്ജിന് പകരം നീല നിറത്തിലുള്ള ഒരു ചെക്ക്മാര്‍ക്ക് മാത്രമേ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. സസ്‌പെന്‍ഷന്‍ പോലെ ഈ തരംതാഴ്ത്തലും താല്‍ക്കാലികമായിരുന്നു. ഉപയോക്താക്കള്‍ അസാധാരണമായ മാറ്റം ചൂണ്ടിക്കാട്ടിയതിന് ശേഷം സ്വര്‍ണ്ണ ടിക്ക് പുനസ്ഥാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്