വാഷിംഗ്ടൺ: ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താനിടയില്ലെന്ന സൂചന നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ചുമത്തുന്ന അധിക തീരുവകൾ ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് ട്രംപിൻ്റെ പരാമർശം.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തിയേക്കില്ലെന്നാണ് ട്രംപ് നൽകുന്ന സൂചന. യുഎസ് ചുമത്തുന്ന അധിക തീരുവകൾ ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് ട്രംപിൻ്റെ പരാമർശം.
എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഉപഭോക്താക്കളിൽ നിന്ന് ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.
" യുഎസ് അധിക തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഇന്ത്യയെന്ന ഉപയോക്താവിനെ നഷ്ടമായി. റഷ്യൻ എണ്ണയുടെ 40 ശതമാനം വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയെക്കുറിച്ച് പറയാനാണെങ്കിൽ അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
റഷ്യയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ, യുഎസ് ഇനിയുമൊരു അധിക തീരുവ ചുമത്തുന്നത് വലിയ നഷ്ടമുണ്ടാക്കിയേക്കും. അങ്ങനെ ചെയ്തേ പറ്റൂ എന്നാണെങ്കിൽ, ഞാനത് ചെയ്യും. ചിലപ്പോൾ ചെയ്യില്ല," ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്